അനാഥമായി റോഡിൽ കിടന്ന ജനറേറ്റർ ...... വാർത്ത വന്നപ്പോൾ "തകീം പുകീം " പൊക്കി കൊണ്ടു സ്ഥലം വിട്ടു.... അപകടം ഒഴിവായി



അനാഥമായി റോഡിൽ കിടന്ന ജനറേറ്റർ ...... വാർത്ത വന്നപ്പോൾ "തകീം പുകീം " പൊക്കി കൊണ്ടു സ്ഥലം വിട്ടു.... അപകടം ഒഴിവായി 

Yes vartha follow up - 2

റോഡ് പണിക്കായി എത്തിച്ച ജനറേറ്റർ റോഡ് പണി കഴിഞ്ഞ്   2 മാസം കഴിഞ്ഞിട്ടും റോഡിൽ തന്നെ  അനാഥമായി കിടക്കുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് "യെസ് വാർത്ത" റിപ്പോർട്ട് ചെയ്തിരുന്നു . ഇതോടെ ഇന്നു രാവിലെ ഇതുമായി ബന്ധപ്പെട്ടവർ ലോറിയുമായെത്തി ജനറേറ്റർ കയറ്റി സ്ഥലം വിടുകയായിരുന്നു.  


കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ കവലവഴിമുക്കിനു സമീപം ഓട നിർമാണത്തിനായി കൊണ്ടുവന്ന ജനറേറ്ററാണ് ടാർപോളിൻ പൊതിഞ്ഞ് റോഡിൽ ഇട്ടിരുന്നത്. 

ഓട നിർമാണം പൂർത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും ജനറേറ്റർ നീക്കാൻ അധികാരികൾ തയ്യാറാകാത്തത് വിവാദമായിരുന്നു. വാഹനങ്ങൾ വളരെ അടുത്തു വരുമ്പോൾ മാത്രമേ ഇത് കാണുവാൻ സാധിക്കുമായിരുന്നുള്ളൂ.. 


ഈ ഭാഗത്ത് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും കഴിയുന്നില്ലായിരുന്നു. പലപ്പോഴും വാഹനങ്ങൾ അപകടത്തിൽ പെടാത്തത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. അടുത്തെത്തി കഴിയുമ്പോൾ വാഹനങ്ങൾ ജനറേറ്ററിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റുകയാണ് പതിവ്. 


മറ്റ് മുന്നറിയിപ്പ് ബോർഡുകൾ ഒന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഈ പ്രദേശത്ത് വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന് കാരണമായേക്കാമെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി ഈ ജനറേറ്റർ റോഡിൽ നിന്നും നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്ന്  നാട്ടുകാരുടെ ആവശ്യപ്പെട്ടിരുന്നു. 


ഇതു സംബന്ധിച്ച് പൊതുപ്രവർത്തകൻ ബിനു വള്ളോം പുരയിടം ഇന്നു അധികാരികൾക്ക് പരാതി നൽകാതിരിക്കെയാണ് ഞൊടിയിടയിൽ ജനറേറ്റർ മാറ്റിയത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments