കൂനമ്മാക്കൽ തോമാ കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം. കത്തോലിക്കാ കോൺഗ്രസ്.
ഭാരതത്തിൻറെ വലിയ മൽപ്പാനായി സിരി (സെ. എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) തെരഞ്ഞെടുത്ത റവ. ഡോ. കൂനമ്മാക്കൽ തോമാ കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയമെന്ന് കത്തോലിക്കാ കോൺഗ്രസ്. സുറിയാനി സമുദായത്തിനും ഭാഷയ്ക്കും അദ്ദേഹത്തിൻറെ ഗവേഷണ പഠനങ്ങളും പ്രബന്ധങ്ങളും വലിയ മുതൽക്കൂട്ടാണെന്ന് വലിയ മൽപ്പാനെ ആദരിക്കുന്നതിനായി കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി നടത്തിയ സമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പറഞ്ഞു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോകപ്രശസ്ത പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ കീഴിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ദേഹം ദീർഘകാലം വടവാതൂർ പൗരസ്ത്യ വിദ്യാഭ്യാസത്തിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു.അനേക വൈദിക വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി ഗവേഷണ ബന്ധങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കാപ്പന്തലയിലെ ബേസ് അപ്രേം നസ്രാണി ദയറ സ്ഥാപിച്ചത് തോമാക്കത്തനാ രാണ്. സഭാ പിതാക്കന്മാരെ പറ്റിയുള്ള അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ വളരെ ശ്രദ്ദേയമാണ്. മുൻപ് ആഗോള സുറിയാനി സമ്മേളനത്തിൽ അന്ത്യോക്യൻ സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് ജോസഫ് തൃദീയൻ ബാവ അദ്ദേഹത്തെ വലിയ മൽപ്പാനായി പ്രഖ്യാപിച്ചിരുന്നു.
രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ ബെന്നി കിണറ്റുകര, ജോബിൻ പുതിയടത്തുചാലിൽ, ലിബി മണിമല, ജോയി ചന്ദ്രൻകുന്നേൽ തുടങ്ങിയവർ സംസാരിച്ചു





0 Comments