പാലാ ബൈപാസ്സിൽഊരാശ്ശാല ജംഗ്ഷനിൽ അപകടം പതിവാകുന്നു
കെ. ആർ. ബാബു
പാലാ ബൈപാസ്സിൽ ഊരശാല നാൽക്കവലയിൽ അപകടം പതിവാകുന്നു.നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ സൈൻ ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
ഇവിടെ ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
ഏറ്റുമാനൂർ -പൂഞ്ഞാർ ഹൈവേയിൽ ഊരശാല ജംഗ്ഷനിൽ നിന്നും ബൈ പാസ്സിലേക്ക് വന്ന ഓട്ടോയും ബൈപാസ്സിൽ കൂടി വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം.ബൈപാസ്സിൽ ജംഗ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന നിരന്തരമായ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ് എന്നാണാക്ഷേപം.
ബൈപ്പാസിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി തവണ അധികാരികളെ ബന്ധപ്പെട്ടുവെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു.
ബൈപാസ്സിലേക്ക് വരുന്ന എല്ലാ ലിങ്ക് റോഡുകളിലും ബമ്പുകൾ സ്ഥാപിക്കണം, റോഡിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണം, ബൈ പാസ്സിൽ കൂടി വരുന്ന വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിക്കുന്നു.




0 Comments