തര്‍ക്കങ്ങള്‍ ഇല്ലാതെ അതിവേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി മീനച്ചില്‍ പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം.
ധാരണപ്രകാരം കോണ്‍ഗ്രസ്സ് ഒന്‍പത് സീറ്റുകളിലും, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം മൂന്ന് സീറ്റുകളിലും, കെ.ഡി.പി. രണ്ട് സീറ്റുകളിലും മത്സരിക്കും. ഒന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒന്‍പത്, പതിനൊന്ന്, പതിമൂന്ന്, പതിനാല്, വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും, രണ്ട്, മൂന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍, കേരള കോണ്‍ഗ്രസും, ഏഴ്, പത്ത് വാര്‍ഡുകളില്‍ കെ.ഡി.പിയും മത്സരിക്കും.
ചര്‍ച്ചകള്‍ക്ക് യു ഡി എഫ് ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍, കണ്‍വീനര്‍ ബോബി ഇടപ്പാടി, ബേബി ഈറ്റത്തോട്ട്, പ്രേംജിത്ത് ഏര്‍ത്തയില്‍, ഷിബു പൂവ്വേലില്‍, ചെറിയാന്‍ കൊക്ക പ്പുഴ,എബി വാട്ടപ്പള്ളില്‍, എന്‍. ബി.ശിവദാസന്‍ നായര്‍, വിന്‍സെന്റ് കണ്ടത്തില്‍, കൊച്ചുറാണി തോമസ്സ്, ഡയസ്സ് കെ. സെബാസ്റ്റ്യന്‍, ഷാജി വെള്ളാപ്പാട്ട്, ശശിധരന്‍ നായര്‍ നെല്ലാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തവണ പഞ്ചായത്ത് ഭരണം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരികെ പിടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments