കെഴുവംകുളം സംഗീത പുരുഷ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലാ സന്‍മനസ്സ് കൂട്ടായ്മ, ജനമൈത്രി പോലീസ്, മാര്‍ സ്ലീവാ മെഡിസിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ 15ന് രാവിലെ 10 ന് ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം👇👇👇👇
ചേര്‍പ്പുങ്കല്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന കിറ്റ് വിതരണം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മെഡിസിറ്റി നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തോമസ് മാത്യു, സി.പി.ഒ സുരേഷ് കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.
സംഗീത പുരുഷ അയല്‍ക്കൂട്ടം പ്രസിഡന്റ് ബേബിച്ചന്‍ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. സന്‍മനസ്സ് കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ മുഖ്യാതിഥിയാകും.
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ബേബിച്ചന്‍ കൊച്ചുപറമ്പില്‍, സെക്രട്ടറി ഫിലിപ്പോസ് തൈപ്പറമ്പില്‍, പി.സി. സതീഷ്, റ്റി.എസ്. അജയന്‍, ജോസ് മറ്റം, ജെയിംസ് കിഴക്കേമുറി, അജി കുഴിയംപ്ലാവില്‍, ജോര്‍ജ് സന്‍മനസ്സ് എന്നിവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments