അഞ്ഞൂറ്റിമംഗലം ഗവൺമെന്റ് എൽ.പി. സ്കൂളിനു വേണ്ടി പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോ J Jസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ജെ. സെബാസ്റ്റ്യൻ, പൂർവ്വ വിദ്യാർത്ഥി ബിജു സെന്റ് ജൂഡ് ഇലക്ട്രിക്കൽസ് എന്നിവരെ ആദരിച്ചു.ലയൺസ് ക്ലബ് ഓഫ് ഭരണങ്ങാനം സ്‌കൂളിന് സൗജന്യമായി നൽകുന്ന ഫർണിച്ചറുകളുടെ കൈമാറ്റം മാണി സി .കാപ്പൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ പിടിഎ പ്രസിഡണ്ട് ലിജോ ജോസ് കൊന്നക്കൽ, ഹെഡ് മിസ്ട്രസ് എം.പ്രിയ, പി.റ്റി.എ പ്രസിഡണ്ട് രോഹിണി രാജീവ്, സ്റ്റാഫ് പ്രതി അരുൺ വി എന്നിവർ യോഗത്തിൽ സംസാരിച്ചു.





0 Comments