പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ നിയമാവലി പാലാ രൂപത മുഖ്യ വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് തടത്തിൽ പ്രകാശനം ചെയ്തു. സഭാ കാര്യാലയം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്ന് പ്രസിദ്ധീകരിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നിയമാവലിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
രൂപതയിലെ യുവജന സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ മാർഗ്ഗരേഖയാണ് നിയമാവലിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിയമാവലി പ്രകാശനത്തിൽ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, സി. ആൻസ് എസ്എച്ച്, എഡ്വിൻ ജെയ്സ്, തോമാച്ചൻ കല്ലറയ്ക്കൽ, സാം സണ്ണി എന്നിവർ സന്നിഹിതരായിരുന്നു.




0 Comments