കടനാട് വിൻസെന്റ് ഡി പോൾ പൊതിച്ചോറ് വിതരണം മൂന്നാം വർഷത്തിലേക്ക് "


കടനാട് വിൻസെന്റ് ഡി പോൾ പൊതിച്ചോറ് വിതരണം മൂന്നാം വർഷത്തിലേക്ക്              

കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോനാപള്ളിയുടെ  കീഴിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ 58 മത് വാർഷികവും സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പൊതിച്ചോർ വിതരണത്തിന്റെ രണ്ടാമത് വാർഷികവും ഫ്യൂണറൽ എയ്ഡ് ഫണ്ട് സഹായനിധിയുടെ ഉദ്ഘാടനവും നാളെ ( ഞായർ) രണ്ടുമണിക്ക് കടനാട് പള്ളി വക പാരീഷ് ഹാളിൽ നടക്കും. 

ഫൊറോന വികാരി റവ. ഫാദർ ജോസഫ്  പാനാമ്പുഴയുടെ  അധ്യക്ഷതയിൽ വിൻസൺ ഡി പോൾ സൊസൈറ്റി രൂപത ഡയറക്ടർ ഫാദർ ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്യും. ജോയ് മള്ളിയിൽ ; ജോസ്; ഷാജി ചിറ്റേട്; ടോമി വാളികുളം ; ബിനോയ്   ഊടുപ്പുഴ ; ബേബി അറയ്ക്ക പറമ്പിൽ ; ഫാദർ ജോസഫ് ആട്ടങ്ങാട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. ആദ്യകാല വിൻസൺ ഡി പോൾ ഭാരവാഹിയായ   സേവിയർ അറക്കലിനെ ആദരിക്കും.

മാസത്തിൽ രണ്ട് തവണ 10 ഓർഫനേജുകളിലായി ആയിരത്തോളം പൊതിച്ചോറുകൾ വീടുകളിൽ നിന്നും ശേഖരിച്ച് എത്തിച്ചു കൊടുക്കുന്നു...













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments