ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. മണ്ണന്തല ഭാഗത്തുവെച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്. യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളേജിലേക്ക് പോകുകയായിരുന്നു.
നടുവേദനയ്ക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടി കുഴഞ്ഞുവീഴുകയായിരുന്നു. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിലെത്തി ക്കുകയായിരുന്നു.
നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സ്‌ട്രെച്ചറിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സകൾ നൽകിയശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.





0 Comments