റബ്ബർ ബോർഡിൽ അവസരം.....പന്ത്രണ്ടാം ക്ലാസ് മുതൽ പി എച്ച് ഡി വരെയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം രണ്ട് ലക്ഷം വരെ


ഇന്ത്യയിലെ റബ്ബർ മേഖലയിലെ പ്രധാന ഗവേഷണ, പ്രചാരണ, ഉൽപ്പാദന സ്ഥാപനമായ റബ്ബർ ബോർഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പാസ് ആയവർക്ക് മുതൽ പി എച്ച് ഡി നേടിയവർക്ക് വരെ അവസരങ്ങളുണ്ട്. നിയമനം ലഭിക്കുന്നവർക്ക് 19,900 മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും. 


തസ്തികകളും വിഭാഗങ്ങളും

* സയന്റിസ്റ്റ് എ – റിമോട്ട് സെൻസിങ്, ബയോഇൻഫർമാറ്റിക്സ്, അഗ്രോണമി, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്

* സയന്റിസ്റ്റ് ബി – സോയിൽ, അഗ്രോണമി, ക്രോപ് ഫിസിയോളജി, ക്രോപ് ഫിസിയോളജി/ലാറ്റെക്സ് ഹാർവെസ്റ്റ് ടെക്നോളജി, അഗ്രികൾചറൽ ഇക്കണോമിക്സ്/ഇക്കണോമിക്സ്, അഗ്രോമീറ്റിയറോളജി, ബോട്ടണി/ ക്രോപ് പ്രൊപ്പഗേഷൻ, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്, റബർ ടെക്നോളജി, ബയോടെക്നോളജി/ മോളിക്യുലർ ബയോളജി. 


*.സയന്റിസ്റ്റ് സി – അഗ്രോണമി/സോയിൽ, ക്രോപ് മാനേജ്മെന്റ്, ക്രോപ് ഫിസിയോളജി, ജെനോം, റബർ പ്രോസസിങ്/ ടെക്നോളജി.  

* ജൂനിയർ ടെക്നിക്കൽ ഓഫീസർ – ഹൗസ്കീപ്പിങ്
* ജൂനിയർ ടെക്നിക്കൽ ഓഫീസർ- എസി ആൻഡ് റഫ്രിജറേഷൻ,
* സിസ്റ്റംസ് അസിസ്റ്റന്റ് – ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്,
* അസിസ്റ്റന്റ് ഡയറക്ടർ- സിസ്റ്റംസ് 
* മെക്കാനിക്കൽ എൻജിനീയർ 
* സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ<br><br>
* ഇലക്ട്രിഷ്യൻ
* സയന്റിഫിക് അസിസ്റ്റന്റ്
* ഹിന്ദി ടൈപ്പിസ്റ്റ്
* വിജിലൻസ് ഓഫീസർ. 


 ജനറൽ / ഒബിസി / ഇ ഡൗബ്ലു എസ് ഉദ്യോഗാർത്ഥികൾക്ക് 1,000 രൂപയാണ് അപേക്ഷ ഫീസ്, വനിതകൾക്കും മറ്റ് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും ഫീസ് ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 1. മുൻപരിചയം,വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾക്കായി https://recruitments.rubberboard.org.in/ സന്ദർശിക്കുക. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments