പോരൂര്‍ പുത്രക്കോവ് മനക്കല്‍പടിയില്‍ പുലിയെ കണ്ടതായി നാട്ടുകാർ.
പുലര്‍ച്ചെ മൂന്നോടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി ക്വാറികളടക്കമുള്ള ഹെക്ടര്‍ കണക്കിനു ള്ള പ്രദേശം കാടുമൂടിയ നിലയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പുത്രക്കോവ് പ്രദേശത്ത് പുലി മയിലിനെ പിടിച്ചതായി നാട്ടുകാര്‍ പറയുന്നത്.
തൊട്ടടുത്ത പ്രദേശമായ നെലിക്കുന്ന്-പുള്ളിപ്പാടത്ത് രണ്ടുദിവസം മുമ്പ് പുലിയെ കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും ഒരു തെരുവുനായെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു.



0 Comments