പാലാ ളാലം പുത്തൻപള്ളിയിൽ തിരുനാൾ നാളെ മുതൽ


പാലാ ളാലം പുത്തൻപള്ളിയിൽ തിരുനാൾ നാളെ മുതൽ

പാലാ ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുനാളിന് നാളെ  വെള്ളിയാഴ്ച (28.11.2025) കൊടിയേറും. വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോർജ് മൂലേച്ചാലിൽ കൊടിയേറ്റുകർമം നിർവഹിക്കും.

തുടർന്ന് വിശുദ്ധ കുർബാന, മെഴുകുതിരി പ്രദക്ഷിണം, ദിവ്യകാരുണ്യ പ്രദക്ഷിണം.


29നു രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. 30നു രാവിലെ 5.15 നും 6.30നും 9.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. 6.30നു പ്രദക്ഷിണം. രാത്രി 8.15ന് പി.എം. മിത്രയുടെ മായാജാൽ. 

ഫാ. ജോസഫ് തടത്തിൽ, ഫാ. ക്രിസ്റ്റി പന്തലാനി, ഫാ. ജോബി കുന്നയ്ക്കാട്ട്, ഫാ. മൈക്കിൾ തോട്ടുങ്കൽ, ഫാ. ജയിംസ് മംഗലത്ത് എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വികാരി ഫാ. ജോർജ് മൂലേച്ചാലിൽ അറിയിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments