ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്റ്റുഡൻ്റ്സ് പൂന്തേൻ കോളനി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.
ഹോർട്ടികോർപ്പ് റിട്ട. പ്രോഗ്രാം ഓഫീസർ ബെന്നി കുര്യൻ പൂഞ്ഞാർ എസ്. എം.വി. ഹയർ സെക്കൻ്ററി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിന് തേനീച്ച കോളനി കൈമാറി. പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ജയശ്രീ ആർ, ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം, എൻ. എസ്. എസ്. ഈരാറ്റുപേട്ട ക്ലസ്റ്റർ കൺവീനർ സിന്ധു ജി. നായർ, പൂന്തേൻ കോളനി പ്രോഗ്രാം കോർഡിനേറ്റർ നോബിൾ മടിയ്ക്കാങ്കൽ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ സീസണിൽ പത്ത് സ്കൂളുകളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് തേനീച്ച കോളനികൾ കൈമാറി പദ്ധതിയുടെ അംബാസഡറായ മിഷേൽ എലിസബത്ത് ജോസ് തുടങ്ങിച്ച പ്രവർത്തനമാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്. ഇതോടകം ചില സ്കൂളുകൾ അവ മൂന്ന് കോളനികളായി വിഭജിച്ച് വർദ്ധിപ്പിക്കുകയും ചെയ്തു.
തേൻ വിളവെടുപ്പുകളും സ്കൂളുകളിൽ ആഘോഷത്തോടെയാണ് നടത്തിയത്. സ്റ്റുഡൻ്റ്സ് പൂന്തേൻ എന്ന പേരിൽ തേൻ വിപണനം നടത്തി വിദ്യാർത്ഥികൾക്ക് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

.jpeg)



0 Comments