രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ നേച്ചർ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ തേക്കടി പെരിയാർ ടൈഗർ റിസർവിൽ തൃദിന പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തു.
നവംബർ 6,7,8 തീയതികളിലാണ് ക്യാമ്പ് നടന്നത്. 19 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടെ 44 വിദ്യാർഥികളും 4 അധ്യാപകരും ക്യാമ്പിൽ സംബന്ധിച്ചു. നേച്ചർ ക്ലബ് കോർഡിനേറ്റർ മെൽവിൻ കെ അലക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചു. ക്യാമ്പിൽ പെരിയാർ ടൈഗർ റിസർവിനെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും,കടുവയുടെ പ്രത്യേകതകളെക്കുറിച്ചും ക്ലാസ്സ് നൽകി. ഇന്റർപ്രെറ്റേഷൻ സെന്റർ സന്ദർശനത്തിലൂടെ പെരിയാർ ടൈഗർ റിസേർവ്, മുല്ലപ്പെരിയാർ ഡാം
എന്നിവയുടെ മാതൃക കണ്ട് മനസ്സിലാക്കാൻ സാധിച്ചു.
ആനയുടെ പൂർണ അസ്ഥികൂടവും ഇന്റർ പ്രെറ്റേഷൻ സെന്ററിൽ കാണാൻ സാധിച്ചു. വനത്തിലൂടെയുള്ള ട്രെക്കിങ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വന്യജീവികളെ കാര്യമായിട്ട് കാണാൻ സാധിച്ചില്ലെങ്കിലും വനത്തിലെ അന്തരീക്ഷം നവോന്മേഷം വിദ്യാർത്ഥികളിൽ നിറച്ചു. മലയണ്ണാനെയും കരിങ്കുരങ്ങിനെയും മ്ലാവിനെയും കാണാൻ സാധിച്ചു. മിക്ക വിദ്യാർത്ഥികൾക്കും അട്ടയുടെ കടി കിട്ടി. സാനിറ്റൈസറും ഉപ്പും ഉപയോഗിച്ച് അട്ടയുടെ ആക്രമണത്ത നേരിട്ട് 10 കിലോമീറ്റർ വനത്തിലൂടെ ഫോറസ്റ്റ് ഗാർഡിന്റെയും ബീറ്റ് ഓഫീസറിന്റെയും സുരക്ഷിതവലയത്തിൽ കാനന ഭംഗി ആസ്വദിച്ചു് നടന്നു. കടുവയെ കാണാൻ പറ്റിയില്ലയെങ്കിലും പലയിടത്തും കടുവയുടെ കാൽ പാടുകൾ കാണാൻ സാധിച്ചു. ക്യാമ്പിന്റെ ഭാഗമായി പക്ഷി നിരീക്ഷണവും ഉണ്ടായിരുന്നു.
20 ഇനങ്ങളിൽപ്പെട്ട പക്ഷികളെ നേരിൽ കണ്ട് മനസ്സിലാക്കാൻ അവസരം കിട്ടി. ബൈനോക്കുലർ ഉപയോഗിച്ചാണ് പക്ഷി നിരീക്ഷണം നടത്തിയത്. മലബാർ ഗ്രേ ഹോൺബിൽ, നീലഗിരി വുഡ് പിജിയൺ, ബ്ലൂ-വിംഗ്ഡ് പാരക്കീറ്റ്, നീലഗിരി ഫ്ലൈകാച്ചർ, ചെറിയ സൺബേർഡ്, വൈറ്റ്-ബെല്ലിഡ് ബ്ലൂ ഫ്ലൈകാച്ചർ നീലഗിരി ത്രഷ്, ലിറ്റിൽ സ്പൈഡർ ഹണ്ടർ, റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ എന്നീ പക്ഷികളെ വിദ്യാർത്ഥികൾ നിരീക്ഷിച്ചു. ക്യാമ്പിലെ സസ്യാഹാരവും ഡോർ മെറ്ററിയിലെ ഒന്നിച്ചുള്ള താമസവും അവിസ്മരണീയമായ ഓർമ്മകൾ കുട്ടികൾക്ക് സമ്മാനിച്ചു.
സമാപന ദിവസം വിദ്യാർത്ഥികൾ കൾച്ചറൽ പ്രോഗ്രാം അവതരിപ്പിച്ചു പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി.ഒത്തിരി നല്ല ഓർമ്മകളുമായി ക്യാമ്പിൽ നിന്ന് വിദ്യാർത്ഥികൾ മടങ്ങി.സ്കൂൾ മാനേജർ
റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെയും പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യന്റെയും അധ്യാപകരുടെയും പൂർണ പിന്തുണയോടെയാണ് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തത്.




0 Comments