ശരണമന്ത്രം ഉണർന്നു; ശബരിമല തീർത്ഥാടകരെ വരവേറ്റ്
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഇടത്താവളം
ടി.എൻ. രാജൻ
വ്രതശുദ്ധിയുടെയും തീർത്ഥാടനത്തിൻ്റെയും ഒരു മണ്ഡല- മകരവിളക്ക്കാലം കൂടി എത്തി. രണ്ടുമാസം നീണ്ടുനിൽക്കുന്ന വ്രതശുദ്ധിയുടെ കാലം. മുദ്രമാല അണിഞ്ഞാൽ പിന്നെ
മനസ്സും ശരീരവും സ്വാമി അയ്യപ്പനിൽ സമർപ്പിച്ച് 'ഞാനും നീയും ഒന്ന്' എന്ന ചിന്തയോടെ ഭേദഭാവങ്ങൾ മറന്ന്
അയ്യപ്പ നാമധാരിയായി ഭജനയും പൂജയും ശരണം വിളിയുമായി ഒരുമിച്ച് ഉണ്ടുറങ്ങിയുള്ള ശബരിമല തീർത്ഥാടനം.41 ദിവസത്തെ മണ്ഡലകാലവും തുടർന്ന് മകരവിളക്ക് ദർശനവുമാണ് ഈ തീർത്ഥാടനത്തിൻ്റെ പ്രാധാന്യം.
മണ്ഡല തീർത്ഥാടനം ആരംഭിച്ച വൃശ്ചികം ഒന്നിനുതന്നെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
തീർത്ഥാടകർക്ക് രാവിലെ 9 മുതൽ സൗജന്യ അന്നദാനവും ഇന്ന് ആരംഭിച്ചു.
ക്ഷേത്രത്തിൽനിന്ന് പമ്പയിലേക്കുള്ള
കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് ആരംഭിച്ചു. കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻ്റ് മനോജ് ബി.നായർ, സെക്രട്ടറി എൻ. ഗോപകുമാർ, ഖജാൻജി കെ.ആർ. ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
എല്ലാ ദിവസവും രാത്രി 8 മണിക്ക് ക്ഷേത്രത്തിൽനിന്ന് പമ്പക്ക് പുറപ്പെടും.ഓൺലൈൻ ബുക്കിംഗ് സൗകര്യവും ഉണ്ട്.




0 Comments