മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ സ്തനാർബുദ പരിശോധന പദ്ധതിക്ക് തുടക്കമായി
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ എ.ഐ സാങ്കേതിക വിദ്യയോട് കൂടിയ സൗജന്യ തെർമാലിറ്റിക്സ് സൗജന്യ സ്തനാർബുദ പരിശോധന പദ്ധതിക്ക് തുടക്കമായി. ഡോ. നിഷ ജോസ് കെ മാണി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷനായ ചടങ്ങിൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഓങ്കോ സയൻസസ് വിഭാഗം മേധാവി ഡോ. റോണി ബെൻസൺ, റൊട്ടേറിയൻ അൻവർ മുഹമ്മദ്, റൊട്ടേറിയൻ ആന്റണി ജെ വൈപ്പന എന്നിവർ ആശംസകൾ നേർന്നു.
റോട്ടറിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പരിശോധന പദ്ധതിയുടെ ഭാഗമായി ഒരു വർഷക്കാലത്തേക്ക് സ്തനാർബുദ പരിശോധനകൾ സൗജന്യമായി സ്ത്രീകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും നൂതന എ.ഐ സാങ്കേതിക വിദ്യയോട് കൂടിയ ഉപകരണമാണ് തെർമലിറ്റിക്സ്. റേഡിയേഷൻ രഹിതവും എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും അനുയോജ്യവുമായതിനാൽ സ്തനങ്ങളിലെ അസാധാരണതകൾ കണ്ടെത്തുന്നതിനുള്ള സുരക്ഷിതമായ രീതിയാണ് ഈ സാങ്കേതികവിദ്യ.
പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്തനാർബുദം. സ്താനര്‍ബുദം വരുന്ന സ്ത്രീകളില്‍ അഞ്ച് ശതമാനത്തോളം 40 വയസ്സിന് താഴെയുള്ളവരായതിനാൽ യുവതികള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന മികച്ച സ്തനാര്‍ബുദ നിര്‍ണയ ഉപാധികൂടിയാണ് തെർമാലിറ്റിക്സ്. സ്ക്രീനിംഗ് സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാൻ +91 86069 66505 എന്ന നമ്പറിൽ ബന്ധപ്പെടുക. മാർ സ്ലീവാ മെഡിസിറ്റിയുടെ ശലഭം പദ്ധതിയുടെയും, റോട്ടറിയുടെ ഒപ്പോൾ പദ്ധതിയുടെയും ഭാഗമായി നിരവധി സ്ക്രീനിംഗ് ക്യാമ്പുകളും ബോധവൽകരണ പദ്ധതികളും ഒരുവർഷക്കാലത്തേക്ക് ഒരുക്കിയിട്ടുണ്ട്.






0 Comments