മേലമ്പാറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരണം പൂർത്തിയാക്കിയ പദ്ധതികളുടെ സമർപ്പണോത്സവം നവംബർ 15 ശനിയാഴ്ച നടക്കും.
ആനക്കൊട്ടിൽ, നവീകരിച്ച ക്ഷേത്ര ഗോപുരങ്ങൾ, പ്രദിക്ഷണ വഴി, വിപുലീകരിച്ച സർപ്പക്കാവും നടപ്പന്തലും, കിഴക്കുവശത്തെ ക്ഷേത്ര മതിൽ എന്നിവയുടെ സമർപ്പണമാണ് നടക്കുന്നത്.
1998-2010 കാലഘട്ടത്തിലെ ഭരണസമിതി തുടങ്ങിവെച്ച നിർമാണ പ്രവർത്തികളുടെ പൂർത്തീകരണവും ക്ഷേ ത്ര നവീകരണജോലികളും കൂട്ടിയോജിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച നിർമാണമാണ് പൂർത്തിയായത്.
ശനി യാഴ്ച രാവിലെ 9.30ന് ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരു വിതാംകൂർ യുവരാജാവായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ ഉദ്ഘാടനം നിർവഹിക്കും ക്ഷേത്രം തന്ത്രി മറ്റപ്പള്ളി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.




0 Comments