മരണത്തിനു മുന്നിലും സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബസ് ഡ്രൈവർ യാത്രയായി…

 

മരണത്തിനു മുന്നിലും സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബസ് ഡ്രൈവർ യാത്രയായി. പാലുവായ് സെന്‍റ് ആന്‍റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ആയിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ കാർഗിൽ നഗറിന്‍റെ അടുത്തുവച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.  മരണ വേദന അനുഭവിക്കുമ്പോഴും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രാജൻ റോഡരികിൽ ബസ് നിർത്തി. തുടർന്ന് രാജനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments