രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട ടീന ജോസ് കത്തോലിക്ക സന്യാസിനിയാണെന്ന് വ്യാജ പ്രചരണം. സിഎംസി സന്യാസിനീ സമൂഹത്തിലെ മുൻ അംഗമായിരുന്നു ടീന ജോസെന്നും ഇവരുടെ സന്യാസ സമൂഹത്തിലെ അംഗത്വം സഭയുടെ കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് 04/04/2009 തീയതി മുതല്‍ ഒഴിവാക്കിയതാണെന്നും എറണാകുളം വിമല പ്രോവിന്‍സ് വ്യക്തമാക്കി.
കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് സന്യാസ സമൂഹത്തിലെ അംഗം നഷ്ട്ടപ്പെട്ട അന്നു മുതൽ സന്യാസ വസ്ത്രം ധരിക്കുവാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്വത്തിലും മാത്രമാണെന്നും ഇതില്‍ സന്യാസിനി സമൂഹത്തിന് യാതൊരു പങ്കുമില്ലെന്നും വിമല പ്രോവിന്‍സ് പിആര്‍ഓ ബിസ്മി പോള്‍ വ്യക്തമാക്കി.



0 Comments