കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി ഗ്ലാഡ് വിനാണ് മന്ത്രി രക്ഷകനായത്.
കൊല്ലത്തെ എൽഡിഎഫ് യോഗം കഴിഞ്ഞ് രാത്രി പത്ത് മണിയോട് കൂടി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു ബൈക്ക് യാത്രികനായ യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾ റൂമിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരും വഴി ഉറങ്ങിപ്പോയതാണ് അപകടകാരണം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഗ്ലാഡ് വിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



0 Comments