സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ലേബർ കോഡ് കത്തിച്ചു പ്രതിഷേധിച്ചു.
സംയുക്ത തൊഴിലാളി യൂണിയന്റെ അഭിമുഖത്തിൽ തൊഴിലാളികൾക്ക് എതിരായ ലേബർ കോഡ് നിയമത്തിന്റെ കോപ്പികൾ കത്തിച്ചു പ്രതിഷേധിച്ചു.
പ്രതിഷേധ യോഗത്തിൽ KTUC(M) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. AITUC ജില്ലാ സെക്രട്ടറി ബാബു. കെ. ജോർജ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ CITU പാലാ ഏരിയ സെക്രട്ടറി ടി. ആർ. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. വിവിധതൊഴിലാളി യൂണിയൻ നേതാക്കന്മാരായ അഡ്വ. പി. ആർ. തങ്കച്ചൻ, കെ. എസ്. പ്രദീപ് കുമാർ, പി. കെ. സോജി, സജി നെല്ലൻകുഴിയിൽ, വിൻസെന്റ് തൈമുറിയിൽ, ബെന്നി ഉപ്പൂട്ടിൽ, കെ. ജി. മോൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ സൂചകമായി തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യുന്നത്.






0 Comments