അന്താരാഷ്ട്ര വിദ്യാഭ്യാസപര്യടനത്തിന് രണ്ടാമതുമൊരുങ്ങി പാലാ സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം


അന്താരാഷ്ട്ര വിദ്യാഭ്യാസപര്യടനത്തിന് രണ്ടാമതുമൊരുങ്ങി 
പാലാ സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഫിസിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അന്താരാഷ്ട്ര വിദ്യാഭ്യാസ പഠനയാത്രയ്ക്ക് ഒരുങ്ങുന്നു. നവംബർ 15 മുതൽ 20 വരെയുള്ള പഠനയാത്രയിൽ ഏഷ്യയിലെ മുൻനിര സർവകലാശാലകളിൽ ഒന്നായ മലയസർവകലാശാല, മലേഷ്യയിലെ ഏറ്റവും വലുതും ലോകപ്രശസ്തവുമായ സെലാങ്കൂർ പ്യൂട്ടർ ഫാക്ടറി എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തും. 


ഉന്നതവിദ്യാഭ്യാസത്തിൻ്റെയും ശാസ്ത്രഗവേഷണത്തിൻ്റെയും മേഖലകളിൽ ആഗോള തലത്തിൽ ശ്രദ്ധേയരായ വ്യക്തികളുമായി സംവദിക്കുന്നതിനും അക്കാദമിക് കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനുമുള്ള സുവർണാവസരമാണ് വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. സെലാങ്കൂർ പ്യൂട്ടർ ഫാക്ടറിയിലേക്കുള്ള സന്ദർശനത്തിലൂടെ വ്യാവസായിക പുരോഗതിയിൽ ശാസ്ത്രത്തിൻ്റെ പ്രായോഗിക സ്വാധീനത്തെക്കുറിച്ചറിയാനും വിദ്യാർത്ഥികൾക്ക് സാധിക്കും.


 ആഗോളതലത്തിൽ ശാസ്ത്രാഭിരുചിയും നിലവാരമുള്ള വിദ്യാർത്ഥികളെയും ഗവേഷകരെയും രൂപപ്പെടുത്തുകയാണ് ഇത്തരം പഠനയാത്രയുടെ ലക്ഷ്യം. ഫിസിക്സ് വിഭാഗത്തിലെ ബിരുദാനന്തരവിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പഠനയാത്രയിലുള്ളത്. കോളേജ് മാനേജ്മെൻ്റും അദ്ധ്യാപകരും മാതാപിതാക്കളും നല്കുന്ന പിന്തുണയാണ് ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രചോദനമാകുന്ന ഈ ഉദ്യമം രണ്ടാമതും സാധ്യമാക്കിയത്. ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. ജിൻസൺ പി. ജോസഫ് , അദ്ധ്യാപകരായ ഡോ.ഡിൻ്റോ മോൻ ജോയി, ഡോ. ടീന മാത്യു എന്നിവരാണ് പഠനയാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പമുള്ളത്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments