കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ ഈവർഷത്തെ മണ്‌ഡല-മകരവിളക്ക് മഹോത്സവത്തിന് തിരിതെളിഞ്ഞു
പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ ഈ വർഷത്തെ മണ്‌ഡല-മകരവിളക്ക് മഹോത്സവത്തിന് തിരിതെളിഞ്ഞു. 'വിശ്വമോഹനം' എന്നപേരിലുള്ള തീർത്ഥാടന മഹോത്സവം
തിരുവതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എല്ലാവരുടേയും ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയുകയും
അഹങ്കാരത്തെ ത്യജിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നത്.നീ തന്നെയാണ് ഭഗവാൻ എന്ന ആത്മബോധം ഉണ്ടാകുമ്പോഴാണ് തീർതാടനം സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി.
ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്നത് മനുഷ്യനിലാണെന്നും ഈശ്വരൻ്റെ പ്രതിരൂപമാണ് മനുഷ്യനെന്നും സ്വാമി പറഞ്ഞു.
ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ അദ്ധ്യക്ഷനായി.
'തത്ത്വമസി' എന്ന പേരിൽ നടത്തുന്ന അന്നദാന പദ്ധതി പാലാ ഡിവൈ എസ്പി കെ.സദൻ ഉദ്ഘാടനം ചെയ്തു.കുറ്റമറ്റ രീതിയിൽ ഈ വർഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവം നടത്താൻ വേണ്ട എല്ലാ കാര്യങ്ങളും പോലീസിൻ്റെ ഭാഗത്തു നിന്നാ ചെയ്യാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ദേവസ്വം സെക്രട്ടറി എൻ.
ഗോപകുമാർ, ഖജാൻജി കെ.ആർ. ബാബു എന്നിവർ സംസാരിച്ചു. ശബരിമല തീർത്ഥാടന വേളയിൽ രാവിലെ 9.30 മുതലും വൈകിട്ട് ഏഴ്മണി മുതലുമാണ് അന്നദാനം.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം സൗജന്യമായാണ് നൽകുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരിവെക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദേവപ്രസാദമായ അരവണയും അപ്പവും ലഭിക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
തീർത്ഥാടകർക്ക് ആയുർവ്വേദം- ഹോമിയോ-അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ്,പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.
.jpeg)



0 Comments