തെരഞ്ഞെടുപ്പ് ;പൊതുനിരീക്ഷകൻ ചുമതലയേറ്റു
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ പൊതുനിരീക്ഷകൻ ഡോ. ബിനു ഫ്രാൻസിസ് ചുമതലയേറ്റു. ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേരള വാട്ടർ അതോറിറ്റിയുടെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടറാണ്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു എന്നിവരുമായും തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മറ്റു ഉദ്യോഗസ്ഥന്മാരും ഡോ. ബിനു ഫ്രാൻസിസ് കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അദ്ദേഹം വിലയിരുത്തി.
നാട്ടകം ഗവൺമെൻറ് ഗസ്റ്റ് ഹൗസിലാണ് പൊതു നിരീക്ഷകന്റെ ഓഫീസ്. ഫോൺ 04812920397, ഈമെയിൽ - observercellktm@gmail.com



0 Comments