മന്ത്രിയെ പുകഴ്ത്തി സംസാരിച്ചു.... സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് റിബലായി മത്സര രംഗത്ത്



 മന്ത്രിയെ പുകഴ്ത്തി സംസാരിച്ചതിന്‍റെ പേരില്‍ സീറ്റ്നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ്നേതാവ്നഗരസഭാ തിരഞ്ഞെടുപ്പി ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകനും ഏറ്റുമാനൂര്‍ എസ്എംഎസ്എം ലൈബ്രറി സെക്രട്ടറിയുമായ അഡ്വ പി .രാജീ വ്ആണ്ഏറ്റുമാനൂര്‍ നഗരസഭ 321-ാം വാര്‍ഡില്‍ നിന്നും ജനവി ധി തേടുന്നത്.   താന്‍ സെക്രട്ടറിയായ ലൈബ്രറിയ്ക്ക്ഒട്ടനവധി സഹായങ്ങള്‍ ചെ യ്ത മന്ത്രി വി .എന്‍.വാസവനെ യോഗത്തില്‍ പുകഴ്ത്തി സംസാരിച്ചത്പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി ഉണ്ടാക്കിയെന്നാണ് രാജീ വ്പറയുന്നത്.


 തിരഞ്ഞെടുപ്പി ല്‍ വാര്‍ഡ്കമ്മറ്റിസ്ഥാനാര്‍ഥിയായി അംഗീകരിച്ച തന്നെ തഴഞ്ഞ്മറ്റൊരാളെ മത്സരരംഗത്ത്ഇറക്കിയതിന്പി ന്നിലുള്ള കാരണവും ഇതുതന്നെയാണെന്ന്രാജീ വ്കുറ്റപ്പെടുത്തുന്നു. 'പാര്‍ട്ടി വേദിയിലല്ല താന്‍ മന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷി കളും മതവി ശ്വാസികളും അംഗങ്ങളായ ലൈബ്രറിയുടെ ചടങ്ങിലാണ്. 


നാടിനും നാട്ടു കാര്‍ക്കും നല്ലത്ചെ യ്യുന്നത്ആരായാലും അവര്‍ പാര്‍ട്ടിയോ മതമോ നോക്കാതെ അംഗീകരിക്കപ്പെടണം' - രാജീ വ്പറയുന്നു. കഴിഞ്ഞ 39 വര്‍ഷമായി പാര്‍ട്ടിയുടെ വി വി ധ തലങ്ങളില്‍ താന്‍ സജീ വമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വാര്‍ഡ്കമ്മറ്റി അംഗീകരിച്ചി ട്ടും തന്നെ തഴഞ്ഞ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്തയാളെയാണ്പാര്‍ട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നതെന്നും രാജീ വ്കുറ്റപ്പെടുത്തുന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments