തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു
കോട്ടയം ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുച്ചട്ടങ്ങൾ പാലിച്ചാണെന്നുറപ്പാക്കാൻ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നോഡൽ ഓഫീസറായി ജില്ലാതല സ്‌ക്വാഡ് പ്രവർത്തിക്കും. താലൂക്കുതലത്തിൽ അതത് തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തനം.
പ്രചാരണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ പരിശോധന സ്‌ക്വാഡ് നിർവഹിക്കും. ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും.
അനധികൃതമായും നിയമപരമല്ലാതയും സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകൽ, പാലിക്കാത്ത പക്ഷം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുയും ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കൽ, നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ നിർത്തി വെയ്പ്പിക്കൽ തുടങ്ങിയ ചുമതലകൾ സ്‌ക്വാഡ് നിർവഹിക്കും



0 Comments