ഏറ്റുമാനൂരിൽ ജോസ്.കെ.മാണിയുടെ തേരോട്ടം. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മാണി പക്ഷത്തേയ്ക്ക്: യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ പുതിയ പ്രവർത്തകർക്ക് ഉജ്വല സ്വീകരണം


ഏറ്റുമാനൂരിൽ ജോസ്.കെ.മാണിയുടെ തേരോട്ടം.
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മാണി പക്ഷത്തേയ്ക്ക്:
യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ പുതിയ പ്രവർത്തകർക്ക് ഉജ്വല സ്വീകരണം


 അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സും സഹപ്രവർത്തകരും കൂട്ടത്തോടെ മാണി ഗ്രൂപ്പിൽ എത്തി -
ജെ.ജയിംസ് തുരുത്തുമാലിൽ, ബാബു ഫിലിപ്പ് തയ്യിൽ,
നീണ്ടൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കുട്ടി കോളംമ്പ്രയിൽ, ആശാ റെജി പുത്തൻ പറമ്പിൽ എന്നിവരും കേ.കോൺ (എം) അംഗങ്ങളായി.


ജിം അലക്സ് അതിരംപുഴ ജില്ലാ പഞ്ചായത്തിലും ആശാ റെജി ഏറ്റുമാനൂർ ബ്ലോക്കിലേയ്ക്കും കേരള കോൺ (എം) സ്ഥാനാർത്ഥികൾ ആവും.
പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം അതിരംപുഴയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു കൊണ്ടാണ് ജോസ്.കെ.മാണി പടയോട്ടം നയിച്ചത്.


ഇക്കഴിഞ്ഞ ദിവസങ്ങളിലും ഏറ്റുമാനൂരിൽ നിന്നും പാലായിൽ നിന്നും നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ ചേർന്നിരുന്നു.
"പുറത്താക്കിയവരെ അകത്താക്കി ജോസ്.കെ.മാണി - "



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments