വർക്കല ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി.....വെന്‍റിലേറ്ററിൽ നിന്നും മാറ്റി.


 വർക്കല ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. 


 ശ്രീക്കുട്ടി സ്വന്തം നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങിയതായും ആശുപത്രി അറിയിച്ചു. സമയമെടുത്ത് മാത്രമേ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകൂ എന്നും ഡോക്ടർമാർ അറിയിച്ചു.സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും പെൺകുട്ടി അബോധാവാസ്ഥയില്‍ തുടരുകയാണ്. 


 അതേസമയം കേസിലെ പ്രതി സുരേഷ് റിമാന്‍ഡിലാണ്. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയത്. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വെച്ച് സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments