ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ തേനീച്ച കർഷകർക്ക് പരിശീലനം സംഘടിപ്പിച്ചു.
പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടികോർപ്പ് റിട്ട. പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ ക്ലാസ്സ് നയിച്ചു.
തേനീച്ച കോളനികളുടെ വിഭജനവും തേനീച്ച വളർത്തലിലെ അടിസ്ഥാന പാഠങ്ങളും ഉൾപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് ഹോർട്ടികോർപ് സബ്സിഡിയോടെ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാകുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം, പ്രോഗ്രാം കോർഡിനേറ്റർ നോബിൾ മടിയ്ക്കാങ്കൽ, ജോജോ തോമസ് എന്നിവർ പ്രസംഗിച്ചു.

.jpeg)



0 Comments