ഇടതുപക്ഷം മികച്ച വിജയം നേടും. ജോസ് കെ മാണി എം.പി


ഇടതുപക്ഷം മികച്ച വിജയം നേടും. ജോസ് കെ മാണി എം.പി

  എൽഡിഎഫ് മീനച്ചിൽ പഞ്ചായത്തിൽ നടത്തിയ വൻ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സഹായിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     
         മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സോജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്ജ് ആമുഖപ്രസംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണവും നടത്തി. എൽ.ഡി.എഫ് കൺവീനർ ബിനോയി നരിതൂക്കിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.


     അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, ജോയി കുഴിപ്പാല, സാജോ പൂവത്താനി, പി.കെ ഷാജകുമാർ, പെണ്ണമ്മ ജോസഫ്, കെ.പി ജോസഫ് കുന്നത്തുപുരയിടം, ജോസ് പാറേക്കാട്ട്, ജോസ് ചെമ്പകശ്ശേരി, ബിജു റ്റി.ബി, ബിജു ഇ. സി, സോമിച്ചൻ ജോർജ്,ബിജോയി ഈറ്റത്തോട്ട്, അനിതാ ലക്ഷ്മി, അജേഷ് പി, അനിൽ മത്തായി, റ്റോബി  തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments