എൽ.ഡി.എഫ് നേടും.....കോട്ടയം നിലനിർത്തും: ജോസ്.കെ മാണി..... നഗരസഭാ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കൺവൻഷൻ നടത്തി.
പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുൻപത്തെക്കാളും നേട്ടം കൊയ്യുമെന്നും കോട്ടയത്തെ മേൽ കൈ തുടരുക തന്നെ ചെയ്യുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു.
എൽ.ഡി.എഫിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുവാൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയിലായി എന്ന് അദ്ദേഹം പറഞ്ഞു.
പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.വാർഡു കൺവൻഷനുകൾക്ക് യോഗം രൂപം നൽകി.
സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചു.





0 Comments