കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കഡറി സ്കൂളിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കഡറി സ്കൂളിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.
പി ടി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാർ ഫാ. ജെയിംസ് ആണ്ടാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.ബെല്ലാ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, ഹെഡ്മാസ്റ്റർ സോണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചിഫ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം. ലയൺസ് സോൺ ചെയർമാൻ ഡൈനോ ജെയിംസ് , ഡോ. സിമി, പി ജി ജഗന്നിവാസ്,
ഡോ. ഹരിദാസ്, കുഞ്ഞുമോൻ പുതിയാത്ത്, സാബു മുകളേൽ, ഗോപു ജഗന്നിവാസ്, മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയിൽ , അന്നു ജോർജ്, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ ഇരുന്നൂറോളം കുട്ടികളും നിരവധി മാതാപിതാക്കളും പങ്കെടുത്തു. കണ്ണട ആവശ്യമുള്ള എല്ലാ കുട്ടികൾക്കും കണ്ണടകൾ സൗജന്യമായി നല്കി. ക്യാമ്പിൽ പങ്കെടുത്ത തിമിര ശസ്ത്രക്രിയ ആവശ്യമുള്ള മാതാപിതാക്കൾക്ക് സാജന്യമായി ശസ്ത്രക്രിയ നടത്തുന്നതുമാണ്.




0 Comments