ശിശുദിനത്തിൽ എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്


ശിശുദിനത്തിൽ എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ച് വാകക്കാട് സെൻ്റ്  അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്

 ശിശുദിനത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി വാകക്കാട് സെൻ്റ്  അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ്  അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചു. 


ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ  ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. 


ഗെയിം നിർമ്മാണത്തിനും അവതരണത്തിനും ഫിയോള ഫ്രാൻസീസ്, അമൽഡ ജോസ്, ജോയൽ ജോർജ്, ആകാശ് ബിനോയി, അലൻ റോബിൻ, തരുൺ പി രാജ്, നിവേദ്യ ഉണികൃഷ്ണൻ, ആൻമരിയ ജെയ്സൺ എന്നിവർ മുൻകൈയെടുത്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സിൻ ജോർജ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ദിവ്യ കെ ജി, അനു അലക്സ്, ജോസഫ് കെ വി, മനു കെ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments