കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി നഴ്സ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം…



 കോഴിക്കോട്  കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ്‌ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു വീണ. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.  

 കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപ വാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് തുടർനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments