ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ളാലം, അമ്പലപ്പുറം ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി
തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ പാലാ ളാലം മഹാദേവ ക്ഷേത്രം, അമ്പലപ്പുറം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
അമ്പലപ്പുറം ഭഗവതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് പരമേശ്വരൻ നായർ പുത്തൂർ,സെക്രട്ടറി നാരായണൻകുട്ടി അരുൺ നിവാസ്, ആഘോഷകമ്മറ്റി ജനറൽ കൺവീനർ
അഡ്വ. രാജേഷ് പല്ലാട്ട്, സബ് ഗ്രൂപ്പ് ഓഫീസർ എം.പ്രത്യുഷ്,ളാലം മഹാദേവ ക്ഷേത്രം ഉപദേശക സമിതി
ജോ.സെക്രട്ടറി ഉണ്ണി അശോക എന്നിവർ ചേർന്ന് സ്വീകരിച്ചു.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ
മണ്ഡല മകരവിളക്ക് മഹോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.




0 Comments