ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി..... അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു.



 ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. 

ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ എ​സ്ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടി​രു​ന്നു. പോ​റ്റി​യും പ​ത്മ​കു​മാ​റും ത​മ്മി​ലെ ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബോ​ർ​ഡും പോ​റ്റി​യും ത​മ്മി​ലെ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്. 2016 മു​ത​ൽ പ​ത്മ​കു​മാ​റി​ന്‍റെ ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ള​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​റ്റി വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. പ​ക്ഷെ ഇ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. താ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ശ​ബ​രി​മ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി. താ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments