എൽഡിഎഫ് കൊഴുവനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽഡിഎഫ് കൊഴുവനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. കൊഴുവനാൽ പഞ്ചായത്ത് എൽഡിഎഫ് കൺവീനർ അഡ്വ.ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു.
സി പി ഐ (എം )ഏരിയ സെക്രട്ടറി സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് പാലാ നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജു, ടി ആർ വേണുഗോപാൽ, സണ്ണി നായി പുരയിടം, പ്രൊഫസർ ജോജി അലക്സ്, നിമ്മി ട്വിങ്കിൾ രാജ്, സാജൻ മണിയങ്ങാട്ട്, കെ ആർ ഹരിഹരൻ മുതലായവർ പ്രസംഗിച്ചു.
പഞ്ചായത്ത് ഇലക്ഷന് വേണ്ടി 100 അംഗങ്ങളുള്ള ഇലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറായി ടി ആർ വേണുഗോപാൽ, ചെയർമാനായി സണ്ണി നായി പുരയിടം, ട്രഷററായി അഡ്വ. ബേബി ഊരകത്ത് എന്നിവരെ തിരഞ്ഞെടുത്തു
രക്ഷാധികാരികളായി ബാബു. കെ ജോർജ്, ആൻറണി പാറേക്കാട്ട്, ആർ ടി മധുസൂദനൻ എന്നിവരെയും തിരഞ്ഞെടുത്തു.



0 Comments