കുമാരനല്ലൂർ ദേവീക്ഷേത്രം ഇനി അമൂല്യമായ വിജ്ഞാന ശേഖരത്തിൻ്റെ കേന്ദ്രം

  

കുമാരനല്ലൂർ ദേവീക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾക്കപ്പുറം, അമൂല്യമായ ഒരു വിജ്ഞാന ശേഖരത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമാകുന്നു. ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയ താളിയോല ഗ്രന്ഥശേഖരമാണ് ഈ പൗരാണിക ക്ഷേത്രത്തെ ത്തെ ഒരു പ്രധാന ഗവേഷണ കേന്ദ്രമായി ഉയർത്തുന്നത്. ഇനിയും വായിച്ചെടുക്കാനുള്ള 372 കെട്ടുകളിലെ താളിയോലകൾ കൂടി പൂർത്തിയാകുമ്പോൾ കോട്ടയത്തിൻ്റെ അറിയപ്പെടാത്ത ചരിത്രം അനാവരണം ചെയ്യപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 


 ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യഘട്ട അന്വേഷണങ്ങളിൽ 372 കയ്യെഴുത്തു പ്രതികൾ ഉൾപ്പെടെ 37,200 താളിയോലകളാണ് വീണ്ടെടുത്ത് സംരക്ഷിച്ചത്. ഈ ഗ്രന്ഥശേഖരം ഭാരതീയ സംസ്കാരത്തിൻ്റെയും പ്രാചീന വിജ്ഞാനത്തിൻ്റെയും ശേഷിപ്പുകൾ വിളിച്ചോതുന്നതാണ്. വിവരണശാസ്ത്രം, ജ്യോതിഷം, മന്ത്രവാദം, വൈദ്യശാസ്ത്രം, വ്യാകരണം, നാടകം, കലാരൂപങ്ങൾ, നൃത്തം തുടങ്ങി വിവിധ ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങൾ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇവ സംസ്കൃതം, മലയാളം, പ്രാചീന ലിപികൾ തുടങ്ങിയ ഭാഷകളിലും ലിപികളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്. വിജ്ഞാനത്തിൻ്റെ ഈ മഹാനിധി സൂക്ഷിക്കാനായി ക്ഷേത്രത്തോട് ചേർന്നുള്ള കൊട്ടാരമാളിക നവീകരിച്ച് ആരംഭിച്ച സ്ഥാപനമാണ് ‘ശേവധി മ്യൂസിയം ആൻഡ് ഇൻഡോളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്.’ 


 സമ്പത്തിൻ്റെ അധിദേവതയായ കുബേരൻ്റെ നവനിധികളിൽ ഒന്നിൻ്റെ പേരാണ് ‘ശേവധി’. എന്നാൽ, ഇവിടെ ഈ വാക്ക് ‘വിജ്ഞാനത്തിൻ്റെ മഹാനിധി’ എന്ന അർത്ഥത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. • ലക്ഷ്യം: ഗവേഷകർക്കും വിദ്യാർഥികൾക്കും താളിയോലകൾ ലഭ്യമാക്കുകയും, അതുവഴി പാരമ്പര്യത്തിലും പൈതൃകത്തിലും അവബോധം സൃഷ്ടിക്കുകയുമാണ് മ്യൂസിയത്തിൻ്റെ പ്രധാന ലക്ഷ്യം.  സംരക്ഷണ രീതിയും അംഗീകാരവും  താളിയോലകളെ കാലഹരണപ്പെടാതെ സംരക്ഷിക്കുന്നതിൽ ക്ഷേത്രം അതീവ ശ്രദ്ധ ചെലുത്തുന്നു.  37,200 താളിയോലകളും ശുദ്ധമായ പുൽത്തൈലവും കണ്മഷിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കിയാണ് സംരക്ഷിച്ചിരിക്കുന്നത്. 100 ഓലകളുടെ കുട്ടങ്ങളായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.  



ഈ ശേഖരം ഉൾക്കൊള്ളുന്ന മ്യൂസിയത്തിന്, കേന്ദ്ര സർക്കാർ സ്ഥാപനമായ ജ്ഞാനഭാരതം മിഷൻ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം നൽകിയിരിക്കുകയാണ്. ശേവധി മ്യൂസിയം, കുമാരനല്ലൂർ ഊരാണ്മ ദേവസ്വത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റിൻ്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. താളിയോലകളെക്കുറിച്ചുള്ള തുടർ പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 14 ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്.


 കൂടാതെ, താളിയോലകളെ ക്കുറിച്ച് ‘കുമാരനല്ലൂർ ഗ്രന്ഥവരി’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 • അഡ്മിനിസ്ട്രേറ്റർ: ഹരി ചെമ്മങ്ങാട്ടില്ലം
 • ക്ഷേത്രം ഊരാണ്മ സെക്രട്ടറി: സി. എസ്. ഉണ്ണി 
• ക്യുറേറ്റർ: എസ്. രാജേന്ദു 
• മാനുസ്ക്രിപ്റ്റ് കീപ്പർ: രമ്യ ഭാസ്കരൻ 
• കോ ഓർഡിനേറ്റർ: ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവാണ് ഭാരവാഹികൾ. 

സന്ദർശന വിവരങ്ങൾ മുൻകൂട്ടി അനുമതി വാങ്ങുന്നവർക്ക് മ്യൂസിയം കാണുന്നതിനും പഠന ആവശ്യങ്ങൾക്കായി താളിയോലകൾ ഉപയോഗിക്കുന്നതിനും അവസരമുണ്ട്. 
• ഫോൺ നമ്പർ: 9947675458. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments