ട്രിപ്പിൾ ഐറ്റിയ്ക്ക് സമീപം പാറമട എൻ ഐ ആർ എം പഠനം ആരംഭിച്ചു.



ട്രിപ്പിൾ ഐറ്റിയ്ക്ക് സമീപം പാറമട എൻ ഐ ആർ എം പഠനം ആരംഭിച്ചു.

  ട്രിപ്പിൾ ഐ.റ്റിയ്ക് സമീപം കൂവയ്ക്ക മലയിൽ ആരംഭിച്ച പാറമട ട്രിപ്പിൾ ഐറ്റിയുടെയും ജൽജീവൻ മിഷൻ പദ്ധതിയുടെയും വാട്ടർ ടാങ്കുകൾക്ക് ദോഷകരമാകുമെന്ന വിഷയത്തിൽ കോടതി നിർദ്ദേശപ്രകാരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക് പഠനം ആരംഭിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠനമാണ് എൻ ഐ ആർ എം നടത്തുന്നത് നിർധിഷ്ഠ പാറമടയിൽ 25 അടി താഴ്ചയിൽ  കുഴിയെടുത്ത് സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആഘാത പഠനം നടത്തുക.


പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള കൂവയ്ക്ക മലയിൽ ആരംഭിച്ച പാറമട ഒരു വർഷത്തോളം പ്രവർത്തനം നടത്തിയിരുന്നു പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.കൂവയ്ക്ക മലയിൽ റവന്യൂ ഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കയ്യേറി പാറമട വിപുലപ്പെടുത്താൻ ആണ് ലോബി ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.


ഉദ്യോഗസ്ഥ തലത്തിലുള്ള പിന്തുണയും പാറമട ലോബിയ്ക്ക് ഉണ്ടെന്ന് ഇവർ ആരോപിക്കുന്നു.പാറമടയിലേക്കുള്ള പഞ്ചായത്ത് റോഡിൻറെ വീതി മൂന്നു മീറ്റർ മാത്രമാണ് ഈ വഴിയിലൂടെയാണ് വലിയ ഭാരവാഹകരണങ്ങൾ സഞ്ചരിക്കേണ്ടത്  ഇതും നിയമവിരുദ്ധമാണ്.


സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥരും പാറമട ലോബിയും ചേർന്ന് കൂവയ്ക്ക മലയിൽ പാറമടയ്ക്കായി ശ്രമം നടത്തുന്നത്.പഠനം ആരംഭിച്ചതോടെ നിരവധി നാട്ടുകാരാണ് ഇന്ന് രംഗത്തെത്തിയത്






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments