എം ജി നീന്തൽ: പാലാ സെന്റ് തോമസ്, അൽഫോൻസാ കോളേജുകൾ ജേതാക്കൾ


എം ജി നീന്തൽ: പാലാ  സെന്റ് തോമസ്, അൽഫോൻസാ കോളേജുകൾ ജേതാക്കൾ

 പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡിഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന എം ജി സർവകലാശാല സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 124 പോയിന്റ് നേടി പുരുഷ വിഭാഗം ചാമ്പ്യന്മാരായി. കോതമംഗലം മാർ അത്ത്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി പാലാ സെന്റ് തോമസ് കോളേജിലെ ജോസഫ് വി ജോസും, വനിതാ വിഭാഗത്തിൽ വേഗമേറിയ താരമായി  പാലാ അൽഫോൻസാ കോളേജിലെ  നിർമലയെയും  തിരഞ്ഞെടുത്തു.


 വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 145 പോയിന്റ് നേടി കിരീടം ചൂടിയപ്പോൾ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസ കോളേജ്  മൂന്നാമതും എത്തി. ജേതാക്കൾക്ക് പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ റവ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ മിനിമോൾ തോമസ്, ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, റവ ഡോ. ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ട്രോഫികൾ നൽകി. 


 എംജി വാട്ടർ പോളോ: പാലാ സെന്റ് തോമസ് ജേതാക്കൾ

 പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നടന്ന എംജി യൂണിവേഴ്സിറ്റി വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി.  മൂലമറ്റം സെന്റ് ജോസഫ്  അക്കാദമി രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും സെന്റ് പോൾസ് കോളേജ് കളമശ്ശേരി നാലാം സ്ഥാനവും നേടി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments