കുട്ടികളുടെ ആശുപത്രിക്ക് സമീപം കഞ്ചാവ് വില്പന നടത്തിയിരുന്നയാൾ പിടിയിൽ
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ ആശുപത്രിക്ക് സമീപം നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കൈവശം വെച്ച് വിൽപ്പന നടത്തിയിരുന്ന അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് പട്ടത്താനം വീട്ടില്‍ ജിജിമോന്‍ (52) എന്നയാളെ, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐ ജയപ്രകാശ് N, പ്രൊബേഷൻ എസ് ഐ ജിബീഷ് എം ആർ, SCPO രഞ്ജിത്ത് T R, CPO മാരായ കിഷോർ മോഹൻ , സുനു ഗോപി, ലിബിൻ മാത്യു എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു






0 Comments