തൊടുപുഴ കരിങ്കുന്നം നെല്ലാപ്പാറയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. കൊച്ചി ചിരട്ടപ്പാലം പുത്തന്‍പുരയ്ക്കല്‍ സുമേഷ് സുകുമാരന്‍ ആണ് മരിച്ചത്. നെല്ലാപ്പാറ വളവിലെ കുരിശ് പള്ളിക്ക് സമീപമായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇറക്കം ഇറങ്ങി വന്ന വാഹനം വളവ് തിരിയും മുമ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. തെറിച്ച് വീണ സുമേഷിന്റെ ശരീരത്തേക്കാണ് വാഹനത്തിന്റെ ക്യാബിന്‍ പതിച്ചത്. തൊടുപുഴയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും കരിങ്കുന്നം പോലീസും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയ ശേഷമാണ് സുമേഷിനെ പുറത്തെടുത്തത്.
വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ലോറി മറിയുന്നതിനിടെ പുറത്തേക്ക് ചാടിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുമേഷിന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




0 Comments