നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് തുറക്കും...നാട്ടുകാർക്ക് കളക്ടറുടെ ഉറപ്പ്.

നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് തുറക്കും...നാട്ടുകാർക്ക് കളക്ടറുടെ ഉറപ്പ്.

നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ട ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളുടെ മാറ്റം താമസിയാതെ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നാട്ടുകാരെ അറിയിച്ചു.

പ്രദേശവാസികളുടേയും റസിഡൻസ് അസോസിയേഷൻ്റെയും വിവിധ സംഘടനകളുടേയും അഭ്യർത്ഥനയെ തുടർന്നാണ് കളക്ടർ അനക്സ് കെട്ടിടം സന്ദർശിച്ചത്.

ഓഫീസ് മാറ്റത്തിനു മുന്നോടിയായിപൊതുമരാമത്ത് വകുപ്പ് ശുചീകരണവും അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു.വൈദ്യുതി കണക്ഷനും ലഭ്യമാക്കി. വാട്ടർ കണക്ഷനുള്ള നടപടിയും ഉടൻ ഉണ്ടാവും. അടുത്ത മാസം ഓഫീസ് മാറ്റം ലക്ഷ്യമിടുന്നതായി കളക്ടർ നാട്ടുകാരോട് വിശദീകരിച്ചു.

ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നുവെന്നും ഒപ്പ മുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. തഹസിൽദാർ ലിറ്റി മോൾ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ്, റസിഡൻ്റ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി.മാത്യു, ടോബിൻ' കെ.അലക്സ്, ജയ്സൺമാന്തോട്ടം, ഷാജു ഈരൂരിക്കൽ എന്നിവരും പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments