ആശാ സമര നേതാവ് ജിതികാ ജോസഫ് കോൺഗ്രസിൽ ചേർന്നു.
ആശാ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ജിതികാ ജോസഫ് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് കുടുംബത്തിൽ അംഗമായിരുന്ന ജിതികാ ജോസഫ് ആണ് ഇപ്പോൾ കോൺഗ്രസിൽ അംഗമായി രിക്കുന്നത്.
ജോസ് കെ മാണി വിഭാഗവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ആർ. ജെ. ഡി യിൽ ചേരുകയും നിലവിൽ നിയോജക മണ്ഡലം പ്രസിഡന്റുമാണ് ജിതിക.
ആശാ സമരത്തിന് നേതൃത്വം നൽകിയതിനും, ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന്റെ പേരിലും ജോലിയിൽ നിന്നും ജിതികയേ പിരിച്ചു വിട്ടിരുന്നു.
പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് ജിതികയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. ചാക്കോ തോമസ്, അഡ്വ. ആർ. മനോജ്, ഷോജി ഗോപി, കൗൺസിലർ മായ രാഹുൽ, രാഹുൽ പി. എൻ. ആർ, അർജുൻ സാബു, ജോമോൻ മുട്ടക്കുളത്തിൽ, ബേബി കീപ്പുറം, രജിത പ്രകാശ്, സത്യനേശൻ തോപ്പിൽ, ശശി എന്നിവർ പങ്കെടുത്തു.




0 Comments