മലയോരമെന്നോ സമതലമെമെന്നോ വ്യത്യാസമില്ല. വണ്ണപ്പുറത്തെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇതിനൊപ്പം കുരങ്ങുകളുടെ പരാക്രമവും. തന്നാണ്ടുവിളകൾ കൃഷിയിറക്കണമെങ്കിൽ തകരഷീറ്റുകൊണ്ടുമറച്ച ബലവത്തായ വേലികെട്ടണം. എങ്കിൽ മാത്രമേ കാട്ടുപന്നിയുടെ ശല്യത്തിൽനിന്ന് കുറച്ചെങ്കിലും വിളകളെ രക്ഷിക്കാൻ കഴിയുകയുള്ളൂ.
മുണ്ടൻമുടി, നാരങ്ങാനം, വട്ടത്തൊട്ടി, കോട്ടപ്പാറ, കമ്പകക്കാനം, മുള്ളരിങ്ങാടിൽ തേക്കിൻകൂപ്പിനോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിലെല്ലാം കുരങ്ങുശല്യം രൂക്ഷമായി.
ഇവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനംവകുപ്പോ പഞ്ചായത്തോ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല.കൃഷിനശിച്ചാൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും വ്യക്തതയില്ല.
നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തിൽ കൃഷിവകുപ്പും ഇടപെടുന്നില്ല. രാത്രികാലങ്ങളിൽ മുള്ളരിങ്ങാട്-വണ്ണപ്പുറം റോഡിലൂടെ കാട്ടുപന്നിശല്യം കാരണം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നതിനുപോലും ആളുകൾക്ക് ഭയമാണ്.



0 Comments