റോഡു മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു.



 കോഴിക്കോട്  വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

 രാവിലെ 6.15 ഓടെയായിരുന്നു അപകടമുണ്ടായത്. ഹോട്ടല്‍ തൊഴിലാളിയാണ്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

 മൃതദേഹം വടകര ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടം ഉണ്ടാക്കിയ ഥാര്‍ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments