ശതാബ്ദി വർഷത്തിൽ തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിനു പുത്തൻ മണിമാളിക ....
1926 ൽ സ്ഥാപിതമായ തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പുത്തൻ മണിയും മണിമാളികയും വെഞ്ചരിച്ചു. പാലാ രൂപതയിലെ ഏറ്റവും ഉയരമുള്ള മണിമാളികയായിലൊന്നാണിത്.
57 അടി ഉയരമുള്ള മണിമാളിക നിർമ്മിച്ച് നൽകിയത് തയ്യിൽ കുടുംബയോഗമാണ്. മാന്നാറിൽ നിർമ്മിച്ച 410 കിലോഗ്രാം തൂക്കമുള്ള
മണി സംഭാവന ചെയ്തത് വടക്കേമുറിയിൽ വി ജെ മാത്യു (പാപ്പച്ചൻ) ആണ്. വെഞ്ചിരിപ്പ് കർമ്മം പാലാ രൂപത വികാരി ജനറൽ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ 28.12.2025 ഞായർ 8.30 നു നിർവഹിച്ചു.
വീഡിയോ കാണാം 👇👇👇
അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, തീക്കോയി പള്ളി വികാരി വെരി റവ ഡോ ജോർജ് വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരി റവ ഫാ ടോം വാഴയിൽ എന്നിവർ സഹകാർമികരായി.






0 Comments