തിരഞ്ഞെടുപ്പൊക്കെ അതിൻ്റെ വഴിക്ക് നടക്കും......പാലാ നഗരസഭ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ തകൃതി.....


തിരഞ്ഞെടുപ്പൊക്കെ അതിൻ്റെ വഴിക്ക് നടക്കും......പാലാ നഗരസഭ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ തകൃതി.....

സ്വന്തം ലേഖകൻ

 ബജറ്റിൽ അനുവദിച്ച ഏഴ് കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ ജോലികളാണ് ആരംഭിച്ചത്. തകർന്ന സിന്തറ്റിക്ക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കും. ഡൽഹി  ആസ്ഥാനമായുള്ള കമ്പനിയാണ് നിർമ്മാണ കരാർ എടുത്തിരിക്കുന്നത്.  


അടുത്തിടെ കായികമേളകൾ ഈ തകർന്ന സ്റ്റേഡിയത്തിലാണ് നടന്നത്.  ഇത്  കായികതാരങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. 
2018 , 19  വർഷങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്റ്റേഡിയം മുങ്ങിയതാണ് ട്രാക്ക് പൊളിയാൻ  കാരണമായത്. 

എന്തായാലും ഇപ്പോൾ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായതിൽ കായികതാരങ്ങൾ സന്തോഷത്തിലാണ്


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments