മീനച്ചിലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വരവേൽപ് നൽകി.....മീനച്ചിൽ എൽ.ഡി.എഫ് നിലനിർത്തും: അഡ്വ.ജോസ് ടോം



മീനച്ചിലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വരവേൽപ് നൽകി.....മീനച്ചിൽ എൽ.ഡി.എഫ് നിലനിർത്തും:  അഡ്വ.ജോസ് ടോം
 
കേരള കോൺഗ്രസ് (എം) ഉൾപ്പെട്ട എൽ.ഡി.എഫ് മുന്നണി മീനച്ചിൽ പഞ്ചായത്ത് ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്ന് കേരള കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം പറഞ്ഞു.
പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് പരീക്ഷണം നാടിന് വലിയ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.


ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെയും മീനച്ചിൽ പഞ്ചായത്തിലേയ്ക്കും ളാലം ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടേയും മീനച്ചിൽ പഞ്ചായത്ത് പര്യടന പരിപാടി പൈകയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് ടോം.


പൈകയിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി വൈകിട്ട് കിഴപറയാറിൽ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, ജോയി കുഴിപ്പാല, ബിനോയി നരിതൂക്കിൽ, പി.അജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments