ഉദയം - ലഹരിക്കെതിരെയുള്ള പോരാട്ടം, ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.


ഉദയം - ലഹരിക്കെതിരെയുള്ള പോരാട്ടം, ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
 
പുതുതലമുറയെ ലഹരിയുടെ വഴിയിൽ നിന്നും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയും കോട്ടയം ജില്ലയെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടും കൂടി കോട്ടയം ജില്ലാ പോലീസിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടം "ഉദയം - ഉണരാം, ജീവിക്കാം, വിജയിക്കാം" പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം 2025 ഡിസംബർ 2 ചൊവ്വ 02:00PMന് മണർകാട് സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽവെച്ച് ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ. IPS  നിർവ്വഹിച്ചു.


         ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കായി സർക്കാർതലത്തിലും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ മേൽനോട്ടത്തിലും നടത്തിവരുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് പൊതുവായ സിലബസ് നിർമിച്ച് പരിചയസമ്പന്നരായ വിദഗ്ധരെ സൃഷ്ടിക്കുകയും,
 ലഹരിവസ്തുക്കളുടെ ആശ്രിതത്വമുള്ള വ്യക്തികളുടെ പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കൽ, തിരിച്ചറിയൽ, കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം, പരിശീലനം, സേവന ദാതാക്കളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 

 
       സാജു വർഗ്ഗീസ് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കാഞ്ഞിരപ്പള്ളി)
അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
 അജയ് K.R. (ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്)
 എ.ജെ. തോമസ് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, നാർക്കോട്ടിക്ക് സെൽ) സോജി അബ്രഹാം (പ്രിൻസിപ്പൽ, സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ, മണർകാട്)അനിൽ ജോർജ്ജ് (SHO മണർകാട് പോലീസ് സ്റ്റേഷൻ)എന്നിവർ പങ്കെടുത്തു.


    തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. IPS മറുപടികൾ നൽകി. ലക്ഷ്യം നിശ്ചയിക്കുകയും ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് വരെ പ്രയത്നിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാൻ കഴിയൂ എന്നും കുട്ടികളോടായി അദ്ദേഹം പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments